Share on facebook
Share on twitter
Share on linkedin

[Vanitha] കുഞ്ഞുങ്ങളിലെ ഓട്ടിസം നേരത്തെ തന്നെ അറിയാം, പരിഹാരം തേടാം; സ്വന്തം അനുഭവത്തിൽ നിന്ന് ദമ്പതികൾ വികസിപ്പിച്ചെടുത്ത ആപ്പ്

കുട്ടികളിലെ മാനസികമായ വളർച്ച നിരീക്ഷിച്ച് ഓട്ടിസം പോലെയുള്ള ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡറുകൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് അവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ കാരണമായേക്കും. നമ്മുടെ നാട്ടിൽ ‘സ്പെഷൽ കിഡ്സ്‌’ എന്നുവിളിക്കുന്ന കുരുന്നുകളിൽ ഏറെയും ഇത്തരം പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ പോയവരാകാം. കുഞ്ഞുങ്ങളിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിനിയായ സൂസൻ വർഗീസ് എന്ന സംരംഭക. മെറ്റനൊഅ (metanoa) എന്നാണ് സൂസൻ വികസിപ്പെടുത്ത ആപ്ലിക്കേഷന്റെ പേര്. കുട്ടികളിൽ ഇത്തരം വൈകല്യങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കും.